തിരുവനന്തപുരം: ഇന്ധന വില സർവകാല റെക്കോർഡിലെത്തി. പെട്രോൾ വില ലിറ്ററിന് 80 രൂപക്കു മുകളിലായി. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 80.01 രൂപയായി ഉയർന്നു. ഡീസലിന് 26 പൈസ വർധിച്ച് 73.06 രൂപയായി.
32 പൈസയാണ് ഇന്നത്തെ വർധന. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ആറ് ദിവസം കൊണ്ട് പെട്രോളിന് 1.40 രൂപയും ഡീസലിന് 1.56 രൂപയുമാണ് വർ ധിച്ചത്.അതേസമയം പെട്രോൾവില ലിറ്ററിനു നാലു രൂപകൂടി ഈ ദിവസങ്ങളിൽ വർധിച്ചേക്കുമെന്നാണ് റിപ്പോർട്ടികൾ സൂചിപ്പിക്കുന്നത്. പെട്രോൾ, ഡീസൽ എന്നിവയുടെ രാജ്യാന്ത രവിലയും ഡോളർ നിരക്കും കമ്പനികൾക്കുള്ള ശരാശരി ലാഭവും കണക്കാക്കിയാണ് ഈ നിഗമനം.