ജയ്പ്പൂര്‍: ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ പ്രതിഷേധിച്ച് ജയ്പ്പൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. ജയ്പ്പൂരിലെ 91 വാര്‍ഡുകളിലും ഇവര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. പെട്രോളിയം ഉത്പന്നങ്ങള്‍ ചരക്കു സേവന നികുതിക്ക് (ജി.എസ്.ടി) കീഴില്‍ കൊണ്ടുവരണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വില കുതിച്ചുയരുന്നത് മൂലം സാധാരണക്കാരാണ് നട്ടം തിരിയുന്നത്. ഇവ മൂന്നും ജിഎസ്ടി ക്ക് കീഴില്‍ കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രതാപ് സിങ് കജാരിയ ആവശ്യപ്പെട്ടു.
അത് വരെ പൊതുജനത്തിന് ആശ്വാസം ലഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്‌ക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. രൂപയുടെ മൂല്യം ഇടിയുന്നതിനെതിരെയും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധം രേഖപ്പെടുത്തി.