കൊച്ചി: രാജ്യത്ത് തുടര്‍ച്ചയായ 11-ാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോളിന് 55 പൈസയും ഡീസലിന് 57 പൈസയുമാണ് വര്‍ധിച്ചത്.
ജൂണ്‍ ഏഴാം തീയതി മുതല്‍ ആരംഭിച്ച വിലവര്‍ധനയാണ് ഇപ്പോഴും തുടരുന്നത്. കഴിഞ്ഞ 11 ദിവസങ്ങള്‍ക്കൊണ്ട് പെട്രോളിന് 6.03 രൂപയും ഡീസലിന് 6.08 രൂപയുമാണ് കൂടിയത്.
രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിലവര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.
കോവിഡ് വ്യാപനത്തിനു പിന്നാലെ ഇന്ധന വില ദിവസവും പുതുക്കുന്നതു താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.ദീര്‍ഘകാലത്തെ അവധിക്കുശേഷം കഴിഞ്ഞ ജൂണ്‍ ഏഴാം തീയതി മുതലാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ പ്രതിദിനമുള്ള വില നിര്‍ണയം വീണ്ടും ആരംഭിച്ചത്.