തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലക്ക് ഇന്നും വര്‍ധനവ്. പെട്രോളിന് 23പൈസയാണ് ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 95 രൂപ 49 പൈസയും ഡീസലിന് 90 രൂപ 63 പൈസയുമാണ് വില. ഈ മാസം ഇത് പതിമൂന്നാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. കോവിഡ് പ്രതിസന്ധിക്കിടെ മെയ് നാല് മുതലാണ് ഇന്ധന വില കൂട്ടാന്‍ തുടങ്ങിയത്. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെല്ലാം തന്നെ ഇന്ധന വില റെക്കോര്‍ഡിലാണ്.
കഴിഞ്ഞ മെയ് മാസം കേരളത്തില്‍ പെട്രോള്‍ വില എഴുപത്തൊന്ന് രൂപയായിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ്രാജ്യത്തെ ഇന്ധനവിലവീണ്ടും ഉയര്‍ന്നിരിക്കുന്നത്.അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവര്‍ധന തുടങ്ങിയിരിക്കുകയാണ്.