അഹമ്മദാബാദ്: പെട്രോളിനും ഡീസലിനും വാറ്റ് ഏര്‍പ്പെടുത്തണമെന്ന തീരുമാനത്തിനെതിരെ ഗുജറാത്ത് നിയമസഭയില്‍ പ്രതിഷേധിച്ച 15 കോണ്‍ഗ്രസ്സ് എംഎല്‍എമാരെ സസ്‌പെന്റ് ചെയ്തു. ഇവരെ ഒരു ദിവസത്തേക്കും മറ്റൊരു കോണ്‍ഗ്രസ്സ് എംഎല്‍എയെ രണ്ടു ദിവസത്തേക്കുമാണ് സ്പീക്കര്‍ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. സസ്‌പെന്‍ഷന്‍ നടപടിയെ തുടര്‍ന്ന് അമ്പതോളം കോണ്‍ഗ്രസ്സ്
എംഎല്‍എമാര്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
ചോദ്യോത്തരവേളയില്‍ കോണ്‍ഗ്രസ്സ് അംഗം വിമല്‍ ചുദാസമ പെട്രോളിനും ഡീസലിനും മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ധനത്തിനു നികുതികുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഇന്ധന നികുതി ചൂണ്ടിക്കാട്ടി ഈ ആവശ്യം ഗുജറാത്ത് ബിജെപി സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. ഇതോടെ കോണ്‍ഗ്രസ്സ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു.