ന്യൂഡല്‍ഹി : തുടര്‍ച്ചയായി 18 ദിവസവും ഇന്ധനവിലയില്‍ വിലകുറവ്. 80.73 രൂപയായിരുന്നു എറണാകുളത്ത് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. ഇന്ന് ഇത് 80.50 ആയി കുറഞ്ഞു. ഡീസലിന് ലിറ്ററിന് 77.15 ആയിരുന്നത് 76.94 ആയി മാറി. ദിവസങ്ങള്‍ക്കു ശേഷമാണ് ഡീസല്‍ വില 77 രൂപയില്‍ താഴെയെത്തുന്നത്.
തിരുവനന്തപുരത്ത് പെട്രോള്‍ വില 82.17 രൂപ ആയിരുന്നത് 81.94 ആയി കുറഞ്ഞപ്പോള്‍ ഡീസല്‍ വില 78.64ല്‍നിന്ന് 78.43ല്‍ എത്തി. കോഴിക്കോട്ട് പെട്രോള്‍ വില 81.09ല്‍ നിന്ന് 80.86 ആയാണ് കുറഞ്ഞത്. ഡീസല്‍ വില 77.51ല്‍നിന്ന് 77.30ല്‍ എത്തി.
അതേസമയം പെട്രോളിന് 4 രൂപയിലേറെയും ഡീസലിന് രണ്ടു രൂപയിലേറെയുമാണ് ഈ മാസം കുറഞ്ഞത്. കഴിഞ്ഞ 17 ന് എറണാകുളം ജില്ലയിലെ കാക്കനാട്ട് പെട്രോളിന് 84.91 രൂപയും ഡീസലിന് 79.78 രൂപയുമായിരുന്നു വില.