ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും വില കൂടും. ബജറ്റില്‍ ലിറ്ററിന് ഒരു രൂപ വീതം പെട്രോളിനും ഡീസലിനും സെസ് ഏര്‍പ്പെടുത്തിയതോടെയാണ് വില വര്‍ധന വരുന്നത്. റോഡ് സെസും എക്സൈസ് നികുതിയുമാണ് അധികമായി ഈടാക്കുന്നത്.
സ്വര്‍ണത്തിന്റെയും വിലകൂടും. സ്വര്‍ണവും വിലയേറിയ ലോഹങ്ങളുടേയും കസ്റ്റംസ് തീരുവയാണ് കൂട്ടിയത്. സ്വര്‍ണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി പത്തില്‍ നിന്ന് പന്ത്രണ്ടര ശതമാനമാക്കി. 2.5% വർധനവാണ് ഇറക്കുമതി തീരുവ വർധിപ്പിച്ചത്.