ഡല്‍ഹി: രാജ്യത്തെ ഇന്ധന വില ഇന്നും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 113 രൂപ 46 പൈസയും ഡീസലിന് 100 രൂപ 4 പൈസയുമാണ് ഇന്നത്തെ വില. മാര്‍ച്ച് 22ന് ശേഷം ഇത് 10ആം തവണയാണ് ഇന്ധന വില വര്‍ധിക്കുന്നത്.
കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ പെട്രോളിന് 9 രൂപ 16 പൈസയും ഡീസലിന് 8 രൂപ 88 പൈസയുമാണ് വര്‍ധിച്ചത്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മാര്‍ച്ച് 22 മുതല്‍ ഇന്ധന വില വീണ്ടും ഉയരാന്‍ തുടങ്ങി. 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല.