സംസ്ഥാനത്ത് ഹര്‍ത്താൽ തുടങ്ങി ; കെഎസ്ആര്‍ടിസി ബസുകളും ടാക്സികളും നിരത്തിലിറക്കുന്നില്ല

harthal

ന്യൂഡല്‍ഹി : ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് രാവിലെ 9മണി മുതല്‍ 3മണിവരെ. ഇടതുപാര്‍ട്ടികള്‍, സമാജ്‌വാദി പാര്‍ട്ടി, ഡിഎംകെ, ആം ആദ്മി പാര്‍ട്ടി, ജെഡിഎസ് , തൃണമൂല്‍, പിഡിപി അടക്കം 20 പാര്‍ട്ടികളാണ് കോണ്‍ഗ്രസിന്റെ ദേശീയ ബന്ധിന് പിന്തുണ നല്‍കുന്നത്.

ബന്ദ് സമാധാനപരമായിരിക്കണം എന്ന് പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളെ തടസ്സപ്പെടുത്താതെ പ്രതിഷേധിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ആഹ്വാനം.

തെക്കന്‍ കേരളത്തില്‍ അതിരാവിലെ മുതല്‍ തന്നെ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. എറണാകുളം അടക്കമുള്ള മധ്യ മേഖലയേയും സതംഭിപ്പിച്ചു. മലബാറില്‍ എല്ലാ ഹര്‍ത്താല്‍ ദിനവും പോലെ സമ്പൂര്‍ണ്ണ നിശ്ചലമാണ് കാര്യങ്ങള്‍.

നഗരങ്ങളില്‍ ഇരുചക്രവാഹനങ്ങളും മറ്റും ഓടുന്നതൊഴിച്ചാല്‍ മറ്റ് വാഹനങ്ങളൊന്നും നിരത്തില്‍ ഇല്ല. കെ എസ് ആര്‍ ടി സി ബസും ഓടിക്കാന്‍ അനുവദിച്ചിട്ടില്ല. ടാക്‌സിയും ഓട്ടോയും എല്ലാം പ്രതിഷേധത്തിലാണ്. രാത്രിയില്‍ തന്നെ മലബാറില്‍ വാഹനങ്ങള്‍ തടയാന്‍ തുടങ്ങി. തിരുവനന്തപുരത്ത് തമ്പാനൂരില്‍ സിഐടിയുക്കാര്‍ ബസുകളും മറ്റും തടഞ്ഞു. ഓട്ടോയെല്ലാം രാവിലെ ആറുമണിക്ക് തന്നെ ഓട്ടം നിര്‍ത്താനും നിര്‍ദ്ദേശിച്ചു.

Top