ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലയില്‍ വീണ്ടും മാറ്റം. പെട്രോള്‍ ലിറ്ററിന് 58 പൈസ കൂട്ടിയപ്പോള്‍ ഡീസലിന് 31 പൈസ കുറച്ചു.
പുതുക്കിയ വില അര്‍ധരാത്രി മുതല്‍ നിലവില്‍ വന്നു. എണ്ണക്കമ്പനികളുടെ അവലോകന യോഗത്തിലാണ് വില പുതുക്കി നിശ്ചയിച്ചത്.
ഈ മാസം ആദ്യം പെട്രോള്‍ ലിറ്ററിന് 3.38 രൂപയും ഡീസലിന് 2.67 രൂപയും കൂട്ടിയിരുന്നു.
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലെ വ്യത്യാസമാണ് ഇന്ധന വിലയില്‍ പ്രതിഫലിച്ചതെന്ന് എണ്ണക്കമ്പനികള്‍ വ്യക്തമാക്കി.
എല്ലാ മാസവും രണ്ട് തവണ എണ്ണക്കമ്പനികള്‍ ഇന്ധന വില പുതുക്കി നിശ്ചയിക്കാറുണ്ട്