നവംബറോടെ യുഎഇ പെട്രോള്‍ വിലയില്‍ കുറവ് വരുത്തുവാന്‍ ഒരുങ്ങുന്നു. . .

petrole

ദുബായ്: യുഎഇ പെട്രോള്‍ വിലയില്‍ കുറവ് വരുത്തുവാന്‍ ഒരുങ്ങുന്നു. നവംബര്‍ മുതല്‍ പെട്രോള്‍ വില കുറയ്ക്കുവാനാണ് യുഎഇയുടെ പദ്ധതി.

നിലവില്‍ സൂപ്പര്‍ 98 പെട്രോളിന് 2.61 ദിര്‍ഹമാണ്. ഇത് 2.57 ദിര്‍ഹമായാണ് കുറയ്ക്കുന്നത്. സ്‌പെഷല്‍ 95 പെട്രോളിന് 2.50 ദിര്‍ഹമാണ് നിലവില്‍. ഇത് 2.46 ദിര്‍ഹമായാണ് കുറയുന്നത്.

അതേസമയം, കേരളത്തില്‍ ഇന്ധനവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ഇന്ന് പെട്രോളിനു 31 പൈസയുടെയും ഡീസലിനു 21 പൈസയുടെയും കുറവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ കഴിഞ്ഞ 12 ദിവസത്തിനിടെ പെട്രോളിനു 3.15 രൂപയും ഡീസലിന് 1.94 രൂപയും കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഇടിയുന്നതിന്റെ ഭാഗമായാണ് വിലയില്‍ കുറവ് വരുന്നത്.

കൊച്ചിയില്‍ 81.60 രൂപയാണു പെട്രോള്‍ വില. ഡീസല്‍ വിലയാകട്ടെ 77.55 രൂപയുമായി. തിരുവനന്തപുരത്തു പെട്രോള്‍ വില 83.04 രൂപയായും ഡീസല്‍വില 79.05 രൂപയുമായപ്പോള്‍ കോഴിക്കോട് പെട്രോള്‍ വില 81.95 രൂപയും ഡീസല്‍ വില 77.91 രൂപയുമാണ്. .

Top