petrol pumb owners strike cancelled

തിരുവനന്തപുരം: തിങ്കളാഴ്ച നടത്താനിരുന്ന പെട്രോള്‍ പമ്പുടമകളുടെ പണിമുടക്ക് പിന്‍വലിച്ചു.

മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഏകജാലകസംവിധാനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് പെട്രോള്‍ പമ്പുടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നത്.

ഇതേകുറിച്ച് പഠിക്കുന്ന സമിതി മാര്‍ച്ച് 31നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പമ്പുടമകളുടെ ആവശ്യം ചര്‍ച്ചചെയ്യും.

Top