രാജ്യത്തെ ഇന്ധന ഉപഭോഗത്തില്‍ മെയ് മാസത്തെ അപേക്ഷിച്ച് 16ശതമാനം വര്‍ധന

രാജ്യത്തെ ഇന്ധന ഉപഭോഗത്തില്‍ മെയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ 16 ശതമാനം വര്‍ധന. ലോക്ക്ഡൗണില്‍ ഇളവുനല്‍കിയതോടെ സ്വകാര്യ വാഹനങ്ങള്‍ വന്‍തോതില്‍ നിരത്തിലിറങ്ങിയതോടെയാണ് ഇന്ധന ഉപഭോഗം വര്‍ധിച്ചത്.

എന്നിരുന്നാലും കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോള്‍ 14 ശതമാനം കുറവാണ് ഈ കണക്ക് രേഖപ്പെടുത്തുന്നത്.

മെയ് മാസത്തെ അപേക്ഷിച്ച് ജൂണില്‍ ഡീസല്‍ ഉപഭോഗത്തില്‍ 20ശതമാനമാണ് വര്‍ധനവുണ്ടായത്. 2019 ജൂണിലെ കണക്കുമായി താരതമ്യംചെയ്യുമ്പോള്‍ 17ശതമാനംകുറവാണ്.

മെയ് മുതല്‍ ജൂണ്‍ വരെ പെട്രോള്‍ വില്‍പ്പന 36 ശതമാനമാണ് ഉയര്‍ന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം കുറവാണിത്. ഓഫീസിലുംമറ്റും പോകുന്നതിന് കാറുകളും ബൈക്കുകളും ജനങ്ങള്‍ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് ജൂണില്‍ ഉപഭോഗത്തില്‍ വര്‍ധനവുണ്ടായത്.

Top