മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. സംഘര്‍ഷത്തിനിടെ അക്രമികള്‍ കേന്ദ്രമന്ത്രിയുടെ വീടിന് തീവച്ചു. കേന്ദ്രമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിങ്ങിന്റെ വീടിനാണ് തീവച്ചത്. ഇംഫാലില്‍ ഇന്നലെ രാത്രിയാണ് അക്രമികള്‍ വീടിന് തീ വെച്ചത്. സംഭവസമയത്ത് കേന്ദ്രമന്ത്രി വീട്ടിലുണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഇംഫാലില്‍ കര്‍ഫ്യൂ ഉണ്ടായിരുന്നിട്ടും അക്രമികള്‍ നഗരത്തില്‍ ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു. മറ്റ് ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ ദിവസം മണിപ്പൂരില്‍ വ്യവസായ മന്ത്രിയുടെ വീടിനു അക്രമികള്‍ തീയിട്ടിരുന്നു. വ്യവസായ മന്ത്രി നെംച കിപ്ജെന്റെ ഔദ്യോഗിക വസതിക്കാണ് തീയിട്ടത്. അക്രമികള്‍ക്ക് വേണ്ടി സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചു. സമാധാന നീക്കങ്ങള്‍ക്ക് തിരിച്ചടിയായി മണിപ്പൂരില്‍ വീണ്ടും വെടിവപ്പുണ്ടായിരുന്നു. 9 പേരാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. സമാധാന നീക്കങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്ന എല്ലാ നീക്കങ്ങളെയും ശക്തമായ് ചെറുക്കുമെന്ന് രാജ് ഭവന്‍ വ്യക്തമാക്കി.