പെട്രോളിയം ഡീലേഴ്സ് സെപ്റ്റംബര്‍ 23 ന് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിയം ഡീലേഴ്സ് സെപ്റ്റംബർ 23 ന് പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് പിൻവലിച്ചു. പെട്രോളിയം കമ്പനികളും വ്യാപാരി സംഘടനകളുമായി മന്ത്രി ജി.ആർ. അനിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്. അതുപ്രകാരമാണ് പണിമുടക്ക് പിൻവലിച്ചത്. വ്യാപാരികൾ ഉന്നയിച്ച മുഴുവൻ വിഷയങ്ങളിലും പരിഹാരം കാണാമെന്ന് മന്ത്രി അറിയിച്ചു.

ഹിന്ദുസ്ഥാൻ പമ്പുകളിലെ ഇന്ധന ക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. സംസ്ഥാനത്തെ അറുന്നൂറ്റി അമ്പതോളം എച്ച് പി പമ്പുകളിൽ ഇന്ധന പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. കൊച്ചിയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം ടെർമിനലിൽ നിന്നും ആവശ്യത്തിന് ഇന്ധനം ലഭിക്കുന്നില്ലെന്നാണ് ഉടമകളുടെ പരാതി.

Top