ഇന്ധനവില പരിഷ്‌കരണം ; അനിശ്ചിതകാല സമരവുമായി പെട്രോളിയം ട്രേഡേഴ്സ്‌

കൊച്ചി : ഇന്ധനവില പ്രതിദിനം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് 16-ന് പമ്പുകള്‍ രാജ്യവ്യാപകമായി അടച്ചിടും. ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്സിന്റെതാണ് തീരുമാനം.

തീരുമാനം പിന്‍വലിക്കണമെന്നും പെട്രോള്‍ വില നിര്‍ണയം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം. പൊതുമേഖലാ എണ്ണക്കമ്പനികളുടെ നീക്കത്തില്‍ പ്രതിഷേധിച്ച് 24 മുതല്‍ അനിശ്ചിതകാല സമരവും തുടങ്ങുമെന്നും സംഘടന അറിയിച്ചു.

Top