മനാമ: ജീവനക്കാരെ ആക്രമിച്ച് പെട്രോള്‍ സ്റ്റേഷന്‍ കൊള്ള ചെയ്ത് 3000 ദിര്‍ഹം തട്ടിയെടുത്ത സ്വദേശിയുള്‍പ്പെടെ മൂന്നംഗ സംഘത്തെ ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ച് ബഹ്റൈന്‍ ഹൈക്കോടതി. സ്വദേശിയായ മുന്‍ ജീവനക്കാരന്റെ നേതൃത്വത്തിലായിരുന്നു പെട്രോള്‍ പമ്പ് കൊള്ള ആസൂത്രണം ചെയ്തത്.
പണം സൂക്ഷിക്കുന്ന സ്ഥലം കൃത്യമായി അറിയാവുന്ന ഇയാള്‍ അത് മുതലെടുത്ത് മറ്റ് രണ്ടു പേരുടെ സഹായത്തോടെ പെട്രോള്‍ സ്റ്റേഷന്‍ കൊള്ളയടിക്കാന്‍ പദ്ധതിയിടുകയായിരുന്നു. ഇതനുസരിച്ച് പമ്പ് പൂട്ടി പണം കൊണ്ടുപോകുന്നതിന് മുമ്പ് ഇവിടെയെത്തിയ മൂന്നംഗ സംഘം അവിടെയുണ്ടായിരുന്ന ജീവനക്കാരെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പണവുമായി കാറില്‍ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ വിവരമറിഞ്ഞെത്തിയ പൊലീസ് പിന്നീട് മൂന്നംഗം സംഘത്തെ പിടികൂടുകയായിരുന്നു.
പമ്പിന് തൊട്ടടുത്തുള്ള സിസിടിവി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ അക്രമി സംഘം വന്ന കാര്‍ തിരിച്ചറിഞ്ഞതോടെയാണ് പ്രതികള്‍ വലയിലായത്. കാറിന്റെ ഉടമയെ പിടികൂടി ചോദ്യം ചെയ്തതോടെ പ്രതികളെ കുറിച്ച് വിവരം ലഭിക്കുകയായിരുന്നു