കാതലനിലെ പേട്ടറാപ്പിന് വ്യത്യസ്തമായൊരു കവര്‍ വേര്‍ഷനുമായി വിധു പ്രതാപ്

കാതലനിലെ പ്രശസ്തഗാനമായ പേട്ടറാപ്പിന് വ്യത്യസ്തമായൊരു കവര്‍ വേര്‍ഷനുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായകന്‍ വിധു പ്രതാപ്. പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന് നല്‍കുന്ന ആദരവായാണ് വിധുവിന്റെ കവര്‍ വേര്‍ഷന്‍. കേരളത്തില്‍ അത്ര കേട്ടുപരിചയമില്ലാത്ത ബീറ്റ്ബോക്സ് എന്ന ശബ്ദവിദ്യയുമായി ആര്‍ദ്ര സാജന്‍ എന്ന പെണ്‍കുട്ടിയും ഒപ്പം ചേരുന്നുണ്ട്.

അഖില്‍ ഡേവിസ് പൊന്മനശ്ശേരിയാണ് കവര്‍ വീഡിയോ സംവിധാനം ചെയ്യുന്നത്. ഛായാഗ്രഹണം നിഖില്‍ നിര്‍വഹിക്കുന്നു. രൂപേഷ് ജയനാരായണന്‍ ആണ് നിര്‍മ്മാണം. വിധുവിനും ആര്‍ദ്രയ്ക്കുമൊപ്പം ദേവാങ്കന, നവനീത് എന്നിവരും വീഡിയോയിലെത്തുന്നുണ്ട്. വിധുവിന്റെ ഭാര്യ ദീപ്തിയാണ് ഈ ആശയത്തിന് പിന്നിലെന്നാണ് വിവരം.

Top