ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിയുടെ കാമുകന്‍ അയ്യപ്പദാസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിയുടെ കാമുകന്‍ അയ്യപ്പദാസ് കസ്റ്റഡിയില്‍. ക്രൈംബ്രാഞ്ച് സംഘമാണ് അയ്യപ്പദാസിനെ കസ്റ്റഡിയിലെടുത്തത്.

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് അയ്യപ്പദാസാണെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യുന്നതിനാണ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ദിവസം കേസിലെ ഇരയായ പെണ്‍കുട്ടിയെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിയമവിരുദ്ധമായി തടങ്കലിലാക്കിയെന്നാരോപിച്ചു നല്‍കിയ ഹര്‍ജി അയ്യപ്പദാസ് പിന്‍വലിച്ചിരുന്നു. പെണ്‍കുട്ടി തടവിലല്ലെന്നു വ്യക്തമാക്കി പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച അവസരത്തിലാണ് ഹര്‍ജി പിന്‍വലിച്ചത്.

Top