കൊച്ചി: 2014 ലെ പിഎഫ് ഭേദഗതി വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കി. പെന്‍ഷന്‍ കണക്കാക്കാന്‍ അവസാന 12 മാസത്തെ ശമ്പളത്തിനു പകരം 60 മാസത്തെ ശരാശരി കണക്കാക്കണമെന്ന വ്യവസ്ഥയടക്കമാണ് റദ്ദാക്കിയത്.
പദ്ധതിയിലേക്ക് കൂടിയ വിഹിതം നല്‍കാന്‍ എല്ലാ തൊഴിലാളികള്‍ക്കും അര്‍ഹതയുണ്ടായിരിക്കുമെന്നു കോടതി പറഞ്ഞു. എല്ലാ തൊഴിലാളികള്‍ക്കും ഒരേപോലെ ആനുകൂല്യങ്ങള്‍ ഉറപ്പാക്കേണ്ട പദ്ധതി വിവേചനപൂര്‍വം നടപ്പാക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.