ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചു; ന്യൂസിലന്‍ഡില്‍ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തു

വെല്ലിംഗ്ടണ്‍: ന്യൂസീലന്‍ഡില്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് യുവതി മരിച്ചത്. യുവതിയുടെ പ്രായം വെളിപ്പെടുത്തിയിട്ടില്ല.

ഫൈസര്‍ വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ അത്യപൂര്‍വ്വമായി കണ്ടെത്തുന്ന മയോകാര്‍ഡൈറ്റിസ് ആണ് മരണകാരണമെന്ന് വാക്സിന്‍ സുരക്ഷാ നിരീക്ഷണ ബോര്‍ഡ് വിലയിരുത്തി. ഹ്യദയപേശികള്‍ക്ക് വീക്കം ഉണ്ടാവുകയും രക്തം പമ്പ് ചെയ്യുന്ന അളവ് താഴ്ന്ന് ഹ്യദയമിടിപ്പില്‍ വ്യതിയാനം വരുകയും ചെയ്യുന്ന അവസ്ഥയാണ് മയോകാര്‍ഡൈറ്റിസ്.

മരണത്തിന്റെ പ്രധാനകാരണം വാക്‌സിന്റെ പാര്‍ശ്വഫലമായുണ്ടായ മയോകാര്‍ഡൈറ്റിസ് തന്നെയാണെന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തി. എന്നാല്‍ വാക്‌സിനെടുമ്പോഴുണ്ടേയേക്കാവുന്ന മറ്റ് അസുഖങ്ങളുടെ സാന്നിധ്യം ചിലപ്പോള്‍ വാക്‌സിന്റെ ഫലത്തെ ബാധിച്ചേക്കാമെന്ന് വാക്‌സിന്‍ സുരക്ഷാ നിരീക്ഷണ ബോര്‍ഡ് അഭിപ്രായപ്പെട്ടു. കേസ് ഉന്നതാധികാര സമിതിക്ക് മുന്‍പാകെ കൂടുതല്‍ വിലയിരുത്തലുകള്‍ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്. അതിന് ശേഷമേ മരണ കാരണം സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

 

Top