പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെതിരെ പിജി ഡോക്ടര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെതിരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്നു.

അത്യാഹിതവിഭാഗം, ഐസിയു, ലേബര്‍ റൂം എന്നിവയെ സമരത്തില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്.

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥികളും സമരത്തില്‍ പങ്കെടുക്കും.

ഒഴിവുകള്‍ നികത്തുക, താത്ക്കാലിക നിയമനങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഡോക്ടര്‍മാര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്.

Top