തിരുവനന്തപുരം: സമരത്തില്‍ നിന്ന് പി ജി ഡോക്ടര്‍മാര്‍ പിന്‍മാറണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യമുണ്ടാകരുത്. ഡോക്ടര്‍മാരുടെ അവകാശങ്ങള്‍ക്കൊപ്പം ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു. പി ജി പ്രവേശനത്തില്‍ സുപ്രിം കോടതി വിധി വന്ന ശേഷമേ തീരുമാനമെടുക്കാനാകൂ. ഡോക്ടര്‍മാരുടെ ജോലിഭാരം മനസ്സിലാക്കുന്നു. ചെയ്യാനാകുന്നതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സമരം രണ്ടാംദിവസവും ശക്തമായി തുടരുകയാണ്. ചെയ്യാനുള്ളതെല്ലാം ചെയ്‌തെന്നു സര്‍ക്കാരും, സര്‍ക്കാരിന് ഭീഷണിയുടെ സ്വരമെന്ന നിലപാടില്‍ സമരക്കാരും എത്തി നില്‍ക്കുകയാണ്. സമരം തുടര്‍ന്നാല്‍ മിക്ക മെഡിക്കല്‍ കോളേജുകളിലും വിദഗ്ദ്ധ ചികിത്സയും അത്യാഹിത വിഭാഗങ്ങളും പ്രതിസന്ധിയിലാവുമെന്നതാണ് സ്ഥിതി.