നാഗ്പൂര്‍: സഹോദരന്റെ ഫോണിലേക്ക് സന്ദേശം അയച്ചതിന് ശേഷം നാഗ്പുരിലെ ഇന്ദിരാഗാന്ധി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ച രാവിലെ ഹോസ്റ്റല്‍ മുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കര്‍ണ്ണാടകത്തിലെ ധര്‍വാദ് ജില്ലയിലെ ബ്യാദാഗി ഗ്രാമത്തില്‍ നിന്നുള്ള മന്യുകുമാര്‍ വൈദ്യയാണ് മരിച്ചത്. മെയ് രണ്ടിനാണ് പിജി വിദ്യാര്‍ത്ഥിയായി ഗൈനക്കോളജി വിഭാഗത്തില്‍ ഇയാള്‍ ചേര്‍ന്നത്.ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടില്ല.
മരിച്ച മന്യുകുമാറിന് മറാത്തിയിലും ഹിന്ദിയിലും സംസാരിക്കാന്‍ അറിയാത്തതിനാല്‍ രോഗികളോട് ആശയവിനിമയം നടത്താന്‍ ബുദ്ധിമുട്ടിയിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.