കൊച്ചി: ബിരുദാനന്തര തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു ലക്ഷം രൂപയുടെ ഒറ്റത്തവണ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലാനുസൃതമായ കോഴ്സുകള്‍ കേരളത്തിലേക്ക് കൊണ്ടുവരുമെന്നും സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ നവ കേരളം – യുവ കേരളം പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം കൂട്ടുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഉന്നത വിദ്യാഭ്യാസത്തിനായി ഇതര സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും പോകുന്ന വിദ്യാര്‍ത്ഥികളെ സംസ്ഥാനത്തേക്ക് ആകര്‍ഷിപ്പിക്കും. ഗവേഷണത്തിന് താല്പരരായ വിദ്യാര്‍ഥികളുടെ സമൂഹം സൃഷ്ടിക്കണം. കൊച്ചി സാങ്കേതിക സര്‍വകലാശലയില്‍ നടന്ന പരിപാടിയില്‍ സംസ്ഥാനത്തെ 5 സര്‍വകലാശാലകളില്‍ നിന്നും തെരഞ്ഞെടുത്ത 200 വിദ്യാര്‍ഥികളുമായി മുഖ്യമന്ത്രി സംവദിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ അധ്യക്ഷനായിരുന്നു.