ഫാഷന്‍ വ്യവസായത്തിന്റെ കഥയുമായി ‘ഫാന്റം ത്രെഡ് ‘ ; ട്രെയിലര്‍ പുറത്തെത്തി

ബ്രിട്ടീഷ് ഫാഷന്‍ പാരമ്പര്യത്തിന്റെ കഥ പറയുന്ന ഹോളിവുഡ് ചിത്രമാണ് ഫാന്റം ത്രെഡ്.

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി.

1950 കളിലെ യുദ്ധാനന്തര ലണ്ടന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ് ഫാന്റം ത്രെഡ്.

പ്രശസ്ത വസ്ത്ര നിര്‍മ്മാതാവായ റെയ്നോള്‍ഡ്സ് വുഡ് കോക്ക് അദ്ദേഹത്തിന്റെ സഹോദരി സിറില്‍ എന്നിവര്‍ ഫാഷന്‍ വ്യവസായത്തിൽ വിജയിക്കുന്നതാണ് കഥയുടെ ഇതിവൃത്തം.

റെയ്നോള്‍സായി വേഷമിടുന്നത് ഡാനിയല്‍ ഡേ ലൂയിസും സഹോദരി സിറിലിനെ അവതരിപ്പിക്കുന്നത് ലെസ്ലി മാന്‍ വില്ലേയുമാണ്.

പോള്‍ തോമസ് ആന്‍ഡേഴ്സണ്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ഈ സിനിമ ഡിസംബറിൽ തിയേറ്ററുകളിൽ എത്തും.

Top