തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാംഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ ഇന്ന് മുതല്‍ വിക്ടേഴ്‌സ് ചാനലില്‍ തുടങ്ങും. ജൂണ്‍ ഒന്നിന് ക്ലാസ് തുടങ്ങിയെങ്കിലും എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ സൗകര്യമില്ലാതിരുന്നതിനാല്‍ കഴിഞ്ഞ ആഴ്ചയില്‍ ക്ലാസുകളുടെ പുനഃസംപ്രേക്ഷണമായിരുന്നു.
ഉറുദു, അറബി, സംസ്‌കൃതം, ക്ലാസുകള്‍ കൂടി ഇന്ന് തുടങ്ങും. രാവിലെ എട്ടരമണി മുതല്‍ വൈകിട്ട് അഞ്ചരവരെയാണ് ക്ലാസ്. മൂന്ന് ദിവസത്തെ ടൈംടേബിള്‍ വിക്ടേഴ്‌സ് ചാനല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ടിവിയോ ലാപ്ടോപ്പോ, മൊബൈലോ ഇല്ലാത്ത 2800 വീടുകളാണ് ഇനിയുള്ളതെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ കണ്ടെത്തിയിട്ടുണ്ട്. ഈ കൂട്ടികള്‍ക്ക് രണ്ട് ദിവസത്തിനകം പഠന സൗകര്യം ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി. സൗകര്യങ്ങള്‍ ഒരുക്കുന്നതിന് എംഎല്‍എമാരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഫണ്ടുകള്‍ ഉപയോഗിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.