പുണെ: ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത് ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഡ് വാക്സിനിന്റെ മൂന്നാം ഘട്ട പരീക്ഷണം അടുത്ത ആഴ്ച ആരംഭിക്കും. പുണെ സാസൂണ്‍ ജനറല്‍ ആശുപത്രിയിലാകും മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് തുടക്കം കുറിക്കുക.
‘കോവിഷീല്‍ഡ്’ എന്ന അറിയപ്പെടുന്ന വാക്സിനിന്റെ മൂന്നാംഘട്ട പരീക്ഷണം അടുത്ത ആഴ്ച സാസൂണ്‍ ആശുപത്രിയില്‍ ആരംഭിക്കും. ഇതിന്റെ പ്രാരംഭനടപടികള്‍ തിങ്കളാഴ്ച മുതല്‍ തന്നെ ആരംഭിക്കാന്‍ സാധ്യതയുണ്ട്. 150 മുതല്‍ 200 ഓളം സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പരീക്ഷണടിസ്ഥാനത്തില്‍ വാക്സിന്‍ ഡോസ് നല്‍കുമെന്ന് സാസൂണ്‍ ആശുപത്രി സൂപ്രണ്ട് ഡോ.മുരളീധര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് സാസൂണ്‍ ജനറല്‍ ആശുപത്രി.
ഭാരതി വിദ്യാപീഠ് മെഡിക്കല്‍ കോളേജിന്റേ കീഴിലും കെ.ഇം.എം ആശുപത്രിയിലുമാണ് ഈ വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണം നടത്തിയിരുന്നത്.
ഓക്സ്ഫഡ് സര്‍വകലാശാല തയ്യാറാക്കിയ വാക്സിന്‍ യുകെയില്‍ ഒരു സന്നദ്ധപ്രവര്‍ത്തകന് പരീക്ഷിച്ചശേഷം രോഗം ബാധിച്ചതിനെ തുടര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന്റെ രണ്ടാം ഘട്ട പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പിന്നീട് സെപ്റ്റംബര്‍ 15 ഓടെയാണ് ഡിസിജിഐ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പരീക്ഷണം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയത്.