ഇംഗ്ലീഷ് വനിതാ ദേശീയ ടീം പരിശീലക സ്ഥാനത്ത് ഫില്‍ നെവില്‍ പരിശീലക സ്ഥാനം ഒഴിയാന്‍ തീരുമാനം.
തന്റെ കരാര്‍ അവസാനിക്കുന്നതോടെ ക്ലബ് വിടാന്‍ ആണ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരത്തിന്റെ തീരുമാനം. 2021ജൂലൈ വരെയാണ് നെവിലിന്റെ ഇംഗ്ലണ്ട് ടീമുമായുള്ള കരാര്‍. വനിതാ യൂറോ കപ്പ് കഴിഞ്ഞ് സ്ഥാനം ഒഴിയാനായിരുന്നു നെവിലിന്റെ പദ്ധതി. എന്നാല്‍ യൂറോ കപ്പ് 2022ലേക്ക് നീട്ടിയതോടെ അടുത്ത വര്‍ഷം തന്നെ ചുമതല ഒഴിയാം എന്ന് നെവില്‍ തീരുമാനിക്കുകയായിരുന്നു.
2018ല്‍ ആയിരുന്നു നെവില്‍ ഇംഗ്ലീഷ് ടീമിന്റെ ചുമതലയേറ്റത്. കഴിഞ്ഞ ലോകകപ്പില്‍ ഇംഗ്ലണ്ടിനെ സെമി ഫൈനല്‍ വരെ എത്തിക്കാന്‍ ശ്രമിച്ചത് നെവിലായിരുന്നു. ഇംഗ്ലീഷ് വനിതാ ടീം അവരുടെ ചരിത്രത്തിലെ ഏറ്റവും മികച്ച റാങ്കിംഗിലേക്ക് ഉയര്‍ന്നതും നെവിലിന്റെ കീഴിലായിരുന്നു.