മനില: ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം. ഫിലിപ്പീന്‍സിലെ ബൊഹോല്‍ ദ്വീപിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
യുഎസ് ജിയോളജിക്കല്‍ സര്‍വേയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.കഴിഞ്ഞ മാസവും ഇവിടെ ഭൂലനമുണ്ടായിരുന്നു. 7.2 തീവ്രത രേഖപ്പെടുത്തിയതായിരുന്നു അന്നത്തേ ഭൂചലനം.