ഫിലിപ്പീന്‍സില്‍ നാശം വിതച്ച് ടെംബിന്‍ കൊടുങ്കാറ്റ് ; മരണസംഖ്യ 200 കടന്നു

മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ കനത്ത നാശ നഷ്ടമുണ്ടാക്കി വീശിയടിച്ച ടെംബിന്‍ കൊടുങ്കാറ്റില്‍ 200 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.

മണ്ണിടിച്ചിലിലും, ശക്തമായ മഴയിലും നിരവധി വീടുകൾ നശിച്ചു. 40,000 ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റി താമസിപ്പിച്ചു.

ഫിലിപ്പീന്‍സിലെ മിന്‍ഡാനാവോ ദ്വീപിലാണ് ആദ്യം കൊടുങ്കാറ്റ് വീശിയടിച്ചത്. മണിക്കൂര്‍125 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റടിച്ചത്.

70,000 ആളുകള്‍ക്കാണ് വീട് നഷ്ടപ്പെട്ടത്. 144 പേരെ ഇപ്പോഴും കാണ്മാനില്ലെന്നാണ് പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ട്.

മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് റെഡ് ക്രോസ് ആന്‍ഡ് റെഡ് ക്രെസന്റ് സൊസൈറ്റി അറിയിച്ചു.

മരണസംഖ്യ ഇനിയും ഉയരുമെന്നും അധികൃതർ അറിയിച്ചു.

മിന്‍ഡാനാവോയില്‍ 135 പേര്‍ കൊല്ലപ്പെടുകയും 72 പേരെ കാണാതാവുകയും ചെയ്തതായി പൊലീസ് അറിയിച്ചു. സാബോംഗാ മേഖലയില്‍ 47 പേര്‍ മരിച്ചതായും 72 പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.

ഫിലിപ്പീന്‍സിലെ ഉയര്‍ന്ന് ഗ്രാമപ്രദേശമായ ദലായ ഗ്രാത്തെയാണ് പ്രളയവും കൊടുങ്കാറ്റും ഏറ്റവും കൂടുതല്‍ ബാധിച്ചത് എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Top