ഫോണ്‍കെണി കേസ് ; പൊലീസ് അന്വേഷണത്തിന് സ്റ്റേ ഇല്ല

kerala-high-court

കൊച്ചി: മന്ത്രി എകെ ശശീന്ദ്രന്‍ പ്രതിയായ ഫോണ്‍കെണി കേസിലെ പൊലീസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ സ്വകാര്യ ചാനല്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മന്ത്രിയെ ഫോണ്‍ കെണിയില്‍ കുടുക്കി രാജിവയ്പിച്ച കേസില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളായ എം.ബി.സന്തോഷ്, എസ്.വി. പ്രദീപ് എന്നിവര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ അന്വേഷണം സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസ് മദ്ധ്യവേനലവധി കഴിഞ്ഞ് പരിഗണിക്കും.

കേസ് ഒത്തുതീര്‍പ്പാക്കിയത് ചോദ്യം ചെയ്തും കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടും നല്‍കിയ ഹര്‍ജികള്‍ മധ്യവേനല്‍ അവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. ഹര്‍ജികള്‍ ഹൈക്കോടതി മെയ് 29നാണ് പരിഗണിക്കുക.

Top