നടിയെ ആക്രമിക്കുന്നതിന് തൊട്ടുമുന്‍പ് പള്‍സര്‍ സുനി ദിലീപിന്റെ മാനേജരെ വിളിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി നടിയെ അതിക്രമത്തിന് ഇരയാക്കുന്നതിനു മുന്‍പ് നിരന്തരം വിളിച്ചിരുന്ന ഫോണ്‍നമ്പറുകള്‍ പൊലീസ് കണ്ടെത്തി.

നടിയെ ആക്രമിച്ചതിന് തൊട്ട് മുന്‍പ് നാല് നമ്പറുകളിലേക്കാണ് സുനി വിളിച്ചത്. അതിലൊന്ന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടേതാണ്.

അപ്പുണ്ണിയുടെ ഫോണില്‍ നിന്ന് തിരിച്ച് പള്‍സര്‍ സുനിയെയും വിളിച്ചിട്ടുണ്ട്. ദിലീപാണ് തിരിച്ചുവിളിച്ചതെന്ന് അപ്പുണ്ണി നേരത്തെ നടന്ന ചോദ്യംചെയ്യലില്‍ പൊലീസിനോട് പറഞ്ഞെന്നാണ് ലഭിക്കുന്ന വിവരം.

നവംബര്‍ 23 മുതല്‍ നടി ആക്രമിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് വരെയാണ് ഫോണ്‍ കോളുകളെല്ലാം. 26 ഫോണ്‍ നമ്പറുകളാണ് പൊലീസിനു സംശയം ഉണ്ടായിരുന്നത്. ഇതില്‍നിന്നാണ് നാലു നമ്പറുകള്‍ കണ്ടെത്തിയത്.

ഈ നാലു നമ്പറുകള്‍ ഏതൊക്കെയാണെന്ന് അറിയില്ലെന്നാണ് അപ്പുണ്ണി മൊഴി നല്‍കിയിരിക്കുന്നത്. നമ്പറുകളുടെ ഉടമസ്ഥരെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങി.

Top