മുംബൈ: താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ശ്വേത മേനോനെ തെരഞ്ഞെടുത്തതിനു തൊട്ടുപിന്നാലെ ഫോണില്‍ ഭീഷണിപ്പെടുത്തിയെന്ന് നടി. തന്നെ ഫോണില്‍ വിളിച്ച് ചിലര്‍ ഭീഷണിപ്പെടുത്തിയതായി ശ്വേത മേനോന്‍ മുംബൈയിലെ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. ‘ഇതേ ഇന്‍ഡസ്ട്രി തന്നെ നിങ്ങളെ വഞ്ചിക്കും’ എന്നായിരുന്നു തന്നെ വിളിച്ച ഒരാള്‍ പറഞ്ഞതെന്നും ശ്വേത വ്യക്തമാക്കി.
രാവിലെ മുതല്‍ അറിയാത്ത നമ്പറുകളില്‍ നിന്ന് ഭീഷണികള്‍ ലഭിക്കുന്നുണ്ട്. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തെന്ന വാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെയാണ് ഇത്തരം ഫോണ്‍ വിളികള്‍ ഉണ്ടായത്. ഇരു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ് തനിക്ക് തോന്നുന്നതെന്നും ശ്വേത പറഞ്ഞു. നിലവില്‍ മുംബൈയിലാണ് ശ്വേത മേനോന്‍.
അമ്മയില്‍ എക്‌സിക്യൂട്ടീവ് മെമ്പറായി തെരഞ്ഞെടുത്തത് അംഗീകാരമായി കാണുന്നുവെന്നും തനിക്ക് വേണ്ടി സംസാരിക്കാന്‍ ഒരു വക്താവിന്റെ ആവശ്യമില്ലെന്നും ശ്വേത മേനോന്‍ വ്യക്തമാക്കി.