തിരുവനന്തപുരം: മുന്‍മന്ത്രി എ കെ ശശീന്ദ്രനുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണ വിവാദ കേസില്‍ ചാനല്‍ സിഇഒ ഉള്‍പ്പടെ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍.
ജൂഡീഷല്‍ കസ്റ്റഡിയിലായിരുന്ന സിഇഒ അജിത്ത് കുമാര്‍, റിപ്പോര്‍ട്ടര്‍ ജയചന്ദ്രന്‍ എന്നിവരെയാണ് വഞ്ചിയൂര്‍ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
കസ്റ്റഡി ആവശ്യമുന്നയിച്ച് അന്വേഷണ സംഘം സമര്‍പ്പിച്ച ഹര്‍ജി കോടതി അംഗീകരിച്ചു.
വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന ഇരുവര്‍ക്കുമെതിെര കോടതിക്കുള്ളില്‍ വച്ച് കൈയേറ്റശ്രമമുണ്ടായി.