തിരുവനന്തപുരം: ഫോണ്‍വിളി വിവാദത്തില്‍ ചാനലിനെതിരേ വീണ്ടും കേസ്. വനിതാ അഭിഭാഷക നല്‍കിയ പരാതിയില്‍ ചാനല്‍ സിഇഒ ആര്‍. അജിത് കുമാറടക്കം ഏഴുപേര്‍ക്കെതിരെയാണ് പൊലീസ് നടപടി.
ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകളും വ്യാജരേഖ ചമച്ചിതിനുള്ള വകുപ്പുകളും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
എന്‍സിപിയുടെ യുവജനവിഭാഗം അധ്യക്ഷന്‍ നല്‍കിയ പരാതിയില്‍ രാവിലെ ചാനല്‍ സിഇഒ ഉള്‍പ്പെടെ ഒമ്പതുപേര്‍ക്കെതിരേ കേസ് റജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് പുതിയ കേസും.
സഭ്യേതരമല്ലാത്ത ഫോണ്‍ സംഭാഷണം ചാനലില്‍ പ്രക്ഷേപണം ചെയ്‌തെന്നും ഇതു സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്നും അഭിഭാഷക പരാതിയില്‍ ആരോപിച്ചിരുന്നു.