phone trapping issue

തിരുവനന്തപുരം: ഫോണ്‍ കെണി കേസുമായി ബന്ധപ്പെട്ടു സ്വകാര്യ ചാനലിന്റെ ഓഫിസില്‍നിന്നു കംപ്യൂട്ടറും ഹാര്‍ഡ് ഡിസ്‌കും അടക്കമുള്ള സാധനങ്ങള്‍ അന്വേഷണ സംഘം പിടിച്ചെടുത്തു.

പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന സിഇഒ ആര്‍. അജിത്ത്കുമാറിനേയും ലേഖകന്‍ കെ. ജയചന്ദ്രനേയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരങ്ങളെ തുടര്‍ന്നാണു കംപ്യൂട്ടറും ഹാര്‍ഡ് ഡിസ്‌കും കണ്ടെടുത്തത്.

എന്നാല്‍, മോഷണം പോയെന്നു പരാതി നല്‍കിയ ലാപ് ടോപ് അടക്കമുള്ളവ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്റെ വിവാദ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത രേഖകള്‍ അടങ്ങിയ ലാപ് ടോപ് മോഷണം പോയെന്ന് ചാനല്‍ പരാതി നല്‍കിയിരുന്നു. ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത ഫോണോ മറ്റു രേഖകളോ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നാണു വിവരം.

Top