phone trapping issue- hc against channel

kerala-high-court

കൊച്ചി: മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിക്ക് കാരണമായ ടെലിഫോണ്‍ വിവാദ കേസില്‍ ചാനല്‍ ജീവനക്കാരുടെ അറസ്റ്റ് തടയില്ലന്ന് ഹൈക്കോടതി.

പ്രതികള്‍ ഹാജരാവാത്തത് നിയമം അനുസരിക്കുന്നില്ലന്നതിനുള്ള തെളിവാണെന്നും കോടതി അറിയിച്ചു. അറസ്റ്റ് ചെയ്യില്ലന്ന് ഉറപ്പ് നല്‍കാനാവില്ലന്ന് സര്‍ക്കാരും കോടതിയെ അറിയിച്ചു. സിഇഒ ഉള്‍പ്പെടെ ചാനല്‍ ജീവനക്കാരായ ഒമ്പത് പേര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവര്‍ ഹൈക്കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കിയിരുന്നു. ചാനല്‍ മേധാവി ഉള്‍പ്പെടെ ജീവനക്കാരായ ഒമ്പത് പേരാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

ജാമ്യമില്ലാത്ത വകുപ്പുകള്‍ ചേര്‍ത്താണ് സിഇഒ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണ സംഘം കേസെടുത്തിരിക്കുന്നത്.

ശനിയാഴ്ച തിരുവനന്തപുരം ജില്ലാ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും മുതിര്‍ന്ന അഭിഭാഷകന് കേസ് കൈമാറുന്നതിന് വേണ്ടി പിന്‍വലിച്ചിരുന്നു.

ചാനലിന്റെ തിരുവനന്തപുരത്തെ ഹെഡ് ഓഫീസില്‍ പ്രത്യേക അന്വേഷണ സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. നോട്ടീസ് നല്‍കിയിട്ടും പ്രതികള്‍ ഹാജരാകാത്തതിനെ തുടര്‍ന്നായിരുന്നു നടപടി. ജീവനക്കാരില്‍ നിന്ന് മൊഴി എടുത്തിട്ടുണ്ട്.

എ കെ ശശീന്ദ്രനെ കുടുക്കാന്‍ ഉപയോഗിച്ച ഫോണും സിമ്മും എഡിറ്റ് ചെയ്ത കമ്പ്യൂട്ടറും കണ്ടെത്തുന്നതിന്റെ ഭാഗമായി കൂടിയായിരുന്നു പരിശോധന.

Top