തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ച ടെലിഫോണ്‍ വിവാദ കേസില്‍ അന്വേഷണസംഘം ചാനലില്‍ തെളിവെടുപ്പ് നടത്തി.
ചാനല്‍ ജീവനക്കാരില്‍ നിന്നും മൊഴി എടുത്തു.
അതേസമയം സ്വകാര്യ ചാനല്‍ മേധാവി ഉള്‍പ്പെടെയുള്ളവര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്നാണ് സൂചന.
തിരുവനന്തപുരം ജില്ലാ കോടതിയിലോ ഹൈക്കോടതിയിലോ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമെന്നാണ് വിവരം.
ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത 2 കേസുകളുടെ ഭാഗമായി പ്രതികളെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ നടപടികള്‍ ആരംഭിച്ചിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
കേസിലെ രണ്ട് പരാതിക്കാരുടെ മൊഴിയും കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയിരുന്നു.എ കെ ശശീന്ദ്രനും വനിത മാധ്യമപ്രവര്‍ത്തകയും തമ്മിലുള്ള ഫോണ്‍സംഭാഷണത്തിന്റെ പൂര്‍ണ്ണരൂപം പരിശോധിക്കാനുള്ള നടപടികളും പ്രത്യേക സംഘം ആരംഭിയ്ക്കും.
എ കെ ശശീന്ദ്രനുമായി ഫോണില്‍ സംസാരിച്ച മാധ്യമപ്രവര്‍ത്തകയെക്കുറിച്ചും അന്വേഷണം നടന്നു വരികയാണ്. കേസില്‍ നിഷ്പക്ഷമായ അന്വേഷണവും നടപടിയും ഉണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രതികരിച്ചു.