phone trapping issue

തിരുവനന്തപുരം: ഫോണ്‍വിളി വിവാദത്തില്‍ പരാതിക്കാരില്‍ നിന്നും പ്രത്യേക അന്വേഷണസംഘം ഇന്നും മൊഴിയെടുക്കും. കഴിഞ്ഞ ദിവസമാണ് കേസില്‍ ചാനല്‍ മേധാവിയടക്കം 9 പേര്‍ക്കതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ജാമ്യമില്ലാവകുപ്പില്‍ കേസെടുത്തത്. വരും ദിവസങ്ങളിലാകും പ്രതികളുടെ ചോദ്യം ചെയ്യല്‍.

പരാതിക്കാരിയായ അഭിഭാഷകയില്‍ നിന്നും സംഘം കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. ഇന്നും മൊഴി രേഖപ്പെടുത്തല്‍ തുടരും. ചാനല്‍ മേധാവിക്ക് പുറമെ എഡിറ്റോറിയല്‍ ടീമംഗങ്ങള്‍, വാര്‍ത്താ അവതാരകര്‍, ഫോണ്‍വിളിയില്‍ പങ്കാളിയായ മാധ്യമപ്രവര്‍ത്തക എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. ഗൂഡാലോചന, ഐ.ടി നിയമം ദൃശ്യമാധ്യമ ദുരുപയോഗം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കതിരെ ചുമത്തിയിരിക്കുന്ന്.

ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ മേല്‍നോട്ടത്തില്‍ ഹൈടെക് സെല്‍ ഡിവൈഎസ്പി ബിജുമോന്റെ നേത്യത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. ലഭിച്ച പരാതികളില്‍ വിശദമായ പരിശോധന നടത്തി അടിയന്തരമായി തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് അന്വേഷണസംഘത്തിനുള്ള സര്‍ക്കാര്‍ നിര്‍ദേശം.

Top