തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍വിളി വിവാദം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണം സംഘം എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. സംഭാഷണം പുറത്തുവിട്ട മംഗളം ചാനല്‍ സിഇഒ ആര്‍. അജിത്കുമാറടക്കം ഒമ്പതുപേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ഐടി ആക്ട്, ഗൂഢാലോചന, ഇലക്ട്രോണിക് മാധ്യമത്തിന്റെ ദുരുപയോഗം കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
എന്‍സിപിയുടെ യുവജനവിഭാഗത്തിന്റെ അധ്യക്ഷനും അഭിഭാഷകയും നല്‍കിയ പരാതികള്‍ ഇന്നലെ ഡിജിപി അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. രണ്ടു പരാതികളിലും സമാനസ്വാഭാവമുള്ള ആക്ഷേപങ്ങളാണ് ഉന്നയിച്ചിരുന്നത്.
എ.കെ. ശശീന്ദ്രനുള്‍പ്പെട്ട വിവാദ ഫോണ്‍ സംഭാഷണം പുറത്തുവിട്ടതിന് ഇന്നലെ മംഗളം ചാനല്‍ ഖേദം പ്രകടിപ്പിച്ചിരുന്നു.