ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകന് മുന്നില്‍ മേലുദ്യോഗസ്ഥനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ട വനിതാ കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം രാജസ്ഥാന്‍ പൊലീസിലെ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പാണ് ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അജ്മല്‍ ബെവാറിലെ സര്‍ക്കിള്‍ ഓഫിസര്‍ ഹീരാലാല്‍ സൈനിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. യുവതിയുടെ വാട്ട്‌സ്ആപ്പ് സ്റ്റാറ്റസ് കണ്ട ഭര്‍ത്താവാണ് പൊലീസില്‍ പരാതി നല്‍കിയത്. ഉദ്യോഗസ്ഥന്‍ തന്റെ ഭാര്യയുടെ മുന്നില്‍വച്ച് മകനെ മോശമായി സ്പര്‍ശിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.
ജൂലൈ പത്തിനാണ് സംഭവം. യുവതിയുെട ജന്മദിനം ആഘോഷിക്കാന്‍ അജ്മീറിലെ ഒരു റിസോര്‍ട്ടില്‍ എത്തിയതായിരുന്നു ഇരുവരും. ആഘോഷത്തിനിടെ നീന്തല്‍ കുളത്തില്‍ വെച്ച് ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ യുവതിയുടെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ഇത് അബദ്ധത്തില്‍ വാട്സ് ആപ്പ് സ്റ്റാറ്റസ് ആവുകയും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.