ഡല്‍ഹി: 2022-23 ലെ കേന്ദ്ര ബജറ്റ് അവതരണത്തിന് മുന്നോടിയായി ബജറ്റ് പകര്‍പ്പുകള്‍ പാര്‍ലമെന്റിലെത്തിച്ചു. വന്‍ സുരക്ഷയിലാണ് പകര്‍പ്പുകള്‍ പാര്‍ലമെന്റിലെത്തിച്ചത്. നേരത്തെ ബജറ്റ് അവതരണത്തിന് മുന്നോടിയായി രാവിലെ ധനമന്ത്രി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച നടന്ന ബിസിനസ് ഉപദേശക സമിതി യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പേപ്പര്‍ രഹിത കേന്ദ്ര ബജറ്റും സാമ്പത്തിക സര്‍വേയും അവതരിപ്പിക്കുന്നതിനെ എതിര്‍ത്തിരുന്നു.
ഇന്റര്‍നെറ്റില്‍ നിന്ന് എല്ലാ രേഖകളും ഡൗണ്‍ലോഡ് ചെയ്യാനും വായിക്കാനും പ്രതികരണങ്ങള്‍ക്കായി സമയബന്ധിതമായി പ്രോസസ്സ് ചെയ്യാനും കഴിയില്ലെന്ന് ലോക്സഭാ നേതാക്കള്‍ സ്പീക്കര്‍ വഴി സര്‍ക്കാരിനെ അറിയിച്ചതായി വൃത്തങ്ങള്‍ പറയുന്നു. കോണ്‍ഗ്രസിന് വേണ്ടി അധിര്‍ രഞ്ജന്‍ ചൗധരി, ടിഎംസിയില്‍ നിന്ന് സുദീപ് ബന്ദ്യോപാധ്യായ, ശിവസേനയില്‍ നിന്ന് വിനായക് റാവത്ത്, എന്‍സിപിയുടെ സുപ്രിയ സുലെ എന്നിവരായിരുന്നു വിഷയം ഉന്നയിച്ചത്.