പൈ ദിനത്തിന്റെ മുപ്പതാം വാര്‍ഷികം ആഘോഷിക്കുകയാണ് ഗൂഗിള്‍ ഡൂഡില്‍. ഗണിതത്തിലെ ഒരു സംഖ്യയായ പൈയെ അനുസ്മരിക്കുന്ന ദിനമാണ് പൈ ദിനം. 1989ല്‍ ലാറി ഷായാണ് പൈ ദിനം ആചരിക്കുന്ന കാര്യത്തിന് തുടക്കം കുറിച്ചത്.
ഷാ ഭൗതിക ശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന സാന്‍ഫ്രാന്‍സിസ്‌കോ എക്‌സ്‌പ്ലോററ്റോറിയത്തിലാണ് പൈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്. സഹപ്രവര്‍ത്തകരോടൊപ്പം ഒരു വൃത്തരൂപത്തില്‍ പൈ എന്ന ഭക്ഷണപദാര്‍ഥം ഭക്ഷിച്ചുകൊണ്ട് പ്രദക്ഷിണം വച്ചാണ് പൈ ദിനം ഷാ ആഘോഷിച്ചത്. ഇന്നും ഈ എക്‌സ്‌പ്ലോററ്റോറിയത്തില്‍ പൈ ദിനം ആഘോഷിക്കുന്നത് തുടരുന്നു.