പിയാജിയോ വെഹിക്കിള്‍ ആപെ ഓട്ടോ ഇലക്ട്രിക് പുറത്തിറങ്ങാന്‍ ഒരുങ്ങുന്നു. ഈ വൈദ്യുത മോഡല്‍ ഡിസംബര്‍ 18-ന് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. പിയാജിയോ ആപെ ഇലക്ട്രിക് എന്ന പേരിലാണ് വാഹനം പുത്തിറക്കുക.
ആപെയില്‍ ഘടിപ്പിച്ചിരിക്കുന്ന ലിഥിയം അയേണ്‍ ബാറ്ററി ആവശ്യാനുസരണം എടുത്തുമാറ്റാവുന്നതാണ്. ഇലക്ട്രിക് പതിപ്പില്‍ ഒരുങ്ങിയ ആപേയുടെ കൂടുതല്‍ സവശേഷതകള്‍ ഒന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. ഡിസംബര്‍ 18ന് ലോഞ്ചിങ് സമയത്ത് വാഹനത്തിന്റെ പ്രത്യേകതകള്‍ കമ്പനി തന്നെ വ്യതമാക്കുന്നതായിരിക്കും.
വാഹനം ചാര്‍ജ് ചെയ്യാന്‍ ബാറ്ററി സ്റ്റേഷനുകള്‍ രാജ്യത്തെ വിവിധ ഇടങ്ങളില്‍ പിയാജിയോ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബെംഗളൂരുവിലായിരിക്കും ആദ്യ ബാറ്ററി സ്റ്റേഷന്‍ ആരംഭിക്കുക.