ഇസ്രയേൽ തലസ്​ഥാനമായി ജറൂസലേം ; പുതിയ പ്രഖ്യാപനം നടത്താൻ ട്രംപ് ഒരുങ്ങുന്നു

വാഷിംഗ്ടൺ : ഇസ്രയേൽ തലസ്​ഥാനമായി ജറുസലേമിനെ പ്രഖ്യാപിക്കാൻ അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ് ട്രംപ് ഒരുങ്ങുന്നതായി റിപ്പോർട്ട്​.

നിലവിൽ ഇസ്രയേൽ തലസ്ഥാനം തെൽ അവീവാണ്​. പുതിയതായി തലസ്ഥാന മാറ്റമുണ്ടായാൽ ഇല്ലാതാകുന്നത് അമേരിക്കയുടെ 50 വർഷമായുള്ള നയങ്ങളാണ്.​

ഇത്തരത്തിൽ മാറ്റമുണ്ടാകുന്നത് ​പലസ്​തീനും മറ്റ്​ അറേബ്യൻ രാജ്യങ്ങളുമായുള്ള യു.എസ്​ ബന്ധത്തിൽ കുടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കും.

പുതിയ പ്രഖ്യാപനം വരുന്ന ബുധനാഴ്​ചയുണ്ടാവുമെന്ന്​ വൈറ്റ്​ ​ഹൗസ്​ പ്രതിനിധി അറിയിച്ചു. എന്നാൽ വ്യക്തമായ തീരുമാനം നിലവിൽ എടുത്തിട്ടില്ല.

ഇസ്രയേൽ- പലസ്​തീൻ പ്രശ്​നത്തിലെ പ്രധാന ചർച്ചാവിഷയമാണ്​ ജറുസലേം.

പുണ്യ ഭൂമിയായ ജറുസലേം മുസ്​ലിംകൾക്കും ജൂതൻമാ​ക്കും ക്രിസ്​ത്യാനികൾക്കും ഒരുപോലെ പ്രാധാന്യമുള്ള സ്ഥലമാണ്.

ജറുസലേമിന്​ വേണ്ടി മൂന്ന്​ വിഭാഗവും വർഷങ്ങളായി അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ട്.

ജറുസലേമിനെ പലസ്‌തീനും ഇസ്രയേലിനും ഭാഗം ചെയ്ത് നൽകാനുള്ള തീരുമാനത്തെ ബിൽ ക്ലിൻറൺ, ബുഷ്​, ബറാക്​ ഒബാമ തുടങ്ങിയവർ അംഗീകരിച്ചിരുന്നു.

എന്നാൽ വിഭജിച്ച്​ നൽകാനുള്ള തീരുമാനത്തെ ഡൊണാൾഡ് ട്രംപ് നിലവിൽ അംഗീകരിച്ചിട്ടില്ല.

പക്ഷെ ഹാരി ട്രൂമാൻ മുതലുള്ള അമേരിക്കൻ പ്രസിഡൻറുമാർ ഇസ്രയേലിന്റെ വാദങ്ങൾ തള്ളുകയും പലസ്‌തീനുമായി ചർച്ച നടത്തി പരിഹാരം കാണാതെ ജറുസലേമിലുള്ള ഇസ്രയേലിന്റെ അവകാശം അംഗീകരിക്കില്ലെന്നും പറയുകയും ചെയ്​തിരുന്നു.

Top