ഗൂഗിള്‍ പിക്‌സല്‍ 5 എസ് എന്ന പേരിൽ ഗൂഗിൾ ഒരു പുതിയ സ്മാർട്ഫോൺ പുറത്തിറക്കാനിരിക്കെയാണ് ഫോണിന്റെ ചിത്രങ്ങൾ ഓൺലൈനിൽ ചോർന്നത്. എന്നാൽ ഇപ്പോൾ ഈ സ്മാര്‍ട്ട്‌ഫോണിന്റെ ചോർന്ന ചിത്രങ്ങൾ വെബിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. മെക്‌സിക്കന്‍ റേഡിയോ പേഴ്‌സാണിലിറ്റിയായ ജോസ് അന്റോണിയോ പോൺട്ടൺ പോസ്റ്റുചെയ്ത ചിത്രങ്ങള്‍ പിക്‌സല്‍ 5 നു സമാനമായ രൂപകല്പനയിലുള്ള സ്മാർട്ഫോണിനെ ആണ് കാണിക്കുന്നത്.
ഗൂഗിൾ പിക്‌സല്‍ 4 എ അവതരിപ്പിക്കുമ്പോള്‍, ഗൂഗിള്‍ പിക്‌സല്‍ 4 എ 5 ജി, പിക്‌സല്‍ 5 എന്നിവയും പുറത്തിറക്കിയിരുന്നു. 5ജി ഫോണുകള്‍ ഇന്ത്യയിലേക്കായിരുന്നില്ല. മറിച്ച് മറ്റു വിപണികളായിരുന്നു ലക്ഷ്യം. ചിത്രത്തിൽ സ്‌ക്വയര്‍ റിയര്‍ ക്യാമറ സജ്ജീകരണം, പിന്നില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, മുകളില്‍ ഇടത് കോണിലുള്ള പഞ്ച് ഹോള്‍ സ്‌ക്രീന്‍ എന്നിവയും വ്യക്തമായി കാണാം. പിക്‌സല്‍ 5 ഉം പിക്‌സല്‍ 5 എസും തമ്മിലുള്ള വ്യത്യാസം എന്തായിരിക്കാമെന്ന് മൊബൈൽ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന അവസരത്തിലാണ് ജോസിന്റെ പോസ്റ്റ് എല്ലാവരിലും ആകാംക്ഷയുണർത്തിയിരിക്കുന്നത്.
പിക്‌സല്‍ 5 ഉം പിക്‌സല്‍ 5 എസും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ഔദ്യോഗികമായുള്ള സ്ഥിരീകരണമൊന്നും വന്നിട്ടില്ല. സെറ്റിങ്‌സ് പേജിനു കീഴിലുള്ള ‘ഫോണിനെക്കുറിച്ച്’ വിഭാഗത്തിലെ ‘5 എസ്’ എന്ന സ്മാര്‍ട്ട്ഫോണിന്റെ പേര് പോലും ചിത്രങ്ങളിലൊന്ന് കാണിക്കുന്നു. കൂടാതെ, ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തെക്കുറിച്ചും ഇതില്‍ കാണിച്ചിരിക്കുന്നു.
വിവിധ വില വിഭാഗങ്ങളില്‍ പിക്സല്‍ നിര വ്യാപിപ്പിക്കുന്നതിനാവാം ഗൂഗിള്‍ ഇത് ചെയ്യുന്നത്. അടുത്തിടെ, ഒരു ലിസ്റ്റിംഗ് പ്രകാരം പിക്‌സല്‍ 5, പിക്‌സല്‍ 4 എ 5 ജി എന്നിവയുടെ ലോഞ്ചിങ് തീയതികള്‍ ഗൂഗിള്‍ വെളിപ്പെടുത്തിയിരുന്നു.