ന്യൂഡല്‍ഹി : രാജ്യത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ ശിക്ഷ കുറഞ്ഞതു രണ്ടു വര്‍ഷമാക്കണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. 1992 ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ടുവച്ച നിര്‍ദേശം അംഗീകരിക്കണമെന്നാണ് അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായുടെ ഹര്‍ജിയിലെ ആവശ്യം.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങള്‍ക്കു കുറഞ്ഞ ശിക്ഷ രണ്ടു വര്‍ഷമാക്കണമെന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.