മഞ്ഞു വീഴ്ചയെ തുടര്‍ന്ന് ബദ്രിനാഥില്‍ തീര്‍ഥാടക ഹൃദയാഘാതം മൂലം മരിച്ചു

ഡെറാഡൂണ്‍: തീര്‍ഥാടന കേന്ദ്രമായ ബദ്രിനാഥില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വനിതാ തീര്‍ഥാടക ഹൃദയാഘാതം മൂലം മരിച്ചു. കേദാര്‍നാഥ് ക്ഷേത്രത്തില്‍വെച്ചായിരുന്നു അന്ത്യം. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്, രാജ്യ സഭാംഗം പ്രദീപ് താംത എന്നിവരടക്കം നൂറ് കണക്കിന് തീര്‍ഥാടകര്‍ മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ക്ഷേത്രങ്ങളില്‍ അകപ്പെട്ടിരിക്കുകയാണ്.

കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ സുരക്ഷിതമായ ഇടങ്ങളില്‍ ഇവരെ പാര്‍പ്പിച്ചിരിക്കുകയാണെന്ന് രുദ്രപ്രയാഗ് ജില്ലാ മജിസ്‌ട്രേറ്റ് മങ്കേഷ് ഘില്‍ഡിയാല്‍ അറയിച്ചു.

Top