തീര്‍ത്ഥാടക പ്രവാഹം ശക്തമാകുന്നു; ഹജ്ജിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തീയായി

സൗദി : ഹജ്ജിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഇരു ഹറമുകളിലും ഹാജിമാര്‍ക്കാവശ്യമായ സര്‍വ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഹറമിന്റെ വാതിലുകളും ഗോവണികളും തീര്‍ത്ഥാടകര്‍ക്കായി തുറന്നിട്ടു.

മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ 210ഉം, മസ്ജിദുന്ന ബവിയിലെ നൂറും വാതിലുകള്‍ തീര്‍ത്ഥാടകര്‍ക്കായി തുറന്നിട്ടു കഴിഞ്ഞു. ഇതില്‍ 38 എണ്ണം അവശതയുള്ളവര്‍ക്കും അസുഖക്കാര്‍ക്കുമാണ്. 28 ചലിക്കുന്ന ഗോവണികളും പ്രവര്‍ത്തിക്കുന്നുണ്ട്.

വെള്ളിയാഴ്ചയോടെ തീര്‍ത്ഥാടക പ്രവാഹത്തിന്റെ ആദ്യ ഘട്ടത്തിന് ഹറമുകള്‍ സാക്ഷ്യം വഹിക്കും. സംസം വെള്ള വിതരണത്തിന് മക്കയിലും മദീനയിലുമായി അര ലക്ഷത്തോളം കണ്ടെയിനറുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. ഹജ്ജനുബന്ധ സെമിനാറുകളും ഖുര്‍ആന്‍ വിതരണവും സജ്ജമാക്കിയിട്ടുണ്ട്.

പ്രഭാഷണങ്ങള്‍ 10 ഭാഷയിലേക്ക് തത്സമയ തര്‍ജ്ജമയ്ക്കും സംവിധാനങ്ങള്‍ പൂര്‍ത്തീയായി. നിലവില്‍ ഒരു മണിക്കൂറില്‍ കഅ്ബ വലയം വെക്കുന്നവരുടെ എണ്ണം ഒരു ലക്ഷത്തിന് മുകളിലാണ്. ഇത് കൂടുന്നതും തിരക്കും കണക്കാക്കി കൂടുതല്‍ സുരക്ഷാ വിന്യാസവും ക്രമീകരിച്ചിട്ടുണ്ട്. ഹറമും പരിസരവും സമ്പൂര്‍ണ ശീതീകരണത്തിലേക്ക് മാറിക്കഴിഞ്ഞു. എണ്ണായിരം പ്രാഥമിക കൃത്യ കേന്ദ്രങ്ങളും, ആറായിരം അംഗശുദ്ധീകരണ കേന്ദ്രങ്ങളും തയാറായി കഴിഞ്ഞു.

Top